Kerala
എഡിഎം കൈക്കൂലി വാങ്ങിയെന്നും ഇല്ലെന്നും രണ്ട് അഭിപ്രായം; സത്യാവസ്ഥ അറിയണമെന്ന് എംവി ജയരാജൻ
എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും രണ്ട് അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്ന സാഹചര്യത്തിൽ നിജസ്ഥിതി അറിയേണ്ടതുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. എഡിഎമ്മിന്റെ കുടുംബത്തോടുള്ള എല്ലാവിധ ഐക്യദാർഢ്യവും പാർട്ടി പ്രകടിപ്പിച്ചിട്ടുണ്ട്. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും പറയുന്നു. ഇതിൽ നിജസ്ഥിതി പുറത്തുവരണം.
ദിവ്യക്കെതിരെ സ്വീകരിച്ചത് പാർട്ടി നടപടി മാത്രമാണ്. പാർട്ടി നടപടി അംഗീകരിക്കുന്ന ഒരു സഖാവ് എങ്ങനെയാണ് കറിവേപ്പില പോലെ തന്നെ വലിച്ചെറിഞ്ഞെന്ന് പറയുന്നതെന്നും ജയരാജൻ ചോദിച്ചു
അതേസമയം തനിക്കെതിരെ സ്വീകരിച്ച നടപടി ഏകപക്ഷീയവും സംഘടനാ തത്വങ്ങൾക്ക് നിരക്കാത്തതും ആണെന്ന അഭിപ്രായമാണ് ദിവ്യക്കുള്ളത്. പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്നായിരുന്നു ഇന്നലെ ദിവ്യ പ്രതികരിച്ചത്.