Kerala
തൃശ്ശൂർ വാണിയംപാറയിൽ പിക്കപ് വാനിടിച്ച് രണ്ട് കാൽനട യാത്രക്കാർ മരിച്ചു

തൃശ്ശൂർ വാണിയംപാറയിൽ പിക്കപ് വാനിടിച്ച് രണ്ട് കാൽനട യാത്രക്കാർ മരിച്ചു. മണിയൻകിണർ സ്വദേശി രാജു(50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.
ഇന്ന് രാവിലെയാണ് സംഭവം. പാലക്കാട് നിന്നും കള്ളുമായി വന്ന വാഹനമാണ് ഇവരെ ഇടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം.
ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രിയിൽ