Kerala
പാലക്കാട് കാട്ടാന ആക്രമണത്തിൽ രണ്ട് തോട്ടം തൊഴിലാളികൾക്ക് പരുക്ക്

പാലക്കാട് കാട്ടാന ആക്രമണത്തിൽ രണ്ട് തോട്ടം തൊഴിലാളികൾക്ക് പരുക്ക്. മംഗലം ഡാം കുഞ്ചിയാർപതിയിൽ അയ്യപ്പൻപാടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വെച്ചാണ് കാട്ടാനയുടെ ആക്രമണം നടന്നത്. അസം സ്വദേശികളായ മുന്നു(38), പിങ്കി(29) എന്നിവർക്കാണ് പരുക്കേറ്റത്
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടത്തിൽ കുരുമുളക് പറിക്കുകയായിരുന്ന തൊഴിലാളികൾക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.
മുന്നുവിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി. പിങ്കിയുടെ കാലിൽ ആനയുടെ ചവിട്ടേറ്റു. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.