World
ഇറാനിൽ രണ്ട് സുപ്രീം കോടതി ജഡ്ജിമാർ കോടതിക്ക് പുറത്ത് വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു
ഇറാനിൽ രണ്ട് സുപ്രീം കോടതി ജഡ്ജിമാർ വെടിയേറ്റ് കൊല്ലപ്പെട്ടു. മറ്റൊരു ജഡ്ജിക്ക് പരുക്കേറ്റതായും വിവരമുണ്ട്. സുപ്രീം കോടതിക്ക് പുറത്ത് ജഡ്ജിമാർക്ക് നേരെ വെടിയുതിർത്ത ശേഷം അക്രമിയും സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു
ഒരു ജഡ്ജിയുടെ അംഗരക്ഷകനും വെടിയേറ്റതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആയത്തുല്ല മൊഹമ്മദ് മൊഗീസ, ഹൊജാതുസലിം അലി റസിനി എന്നീ ജഡ്ജിമാരാണ് കൊല്ലപ്പെട്ടത്.
രാഷ്ട്രീയ തടവുകാരുടെ വിചാരണക്ക് നേതൃത്വം നൽകുന്നവരാണ് ഇവർ. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.