Kerala
കോട്ടയം പ്രവിത്താനത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾ മരിച്ചു; 12 വയസുകാരിക്ക് ഗുരുതര പരുക്ക്

കോട്ടയം പ്രവിത്താനത്ത് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മേലുകാവ് സ്വദേശി ധന്യ(35), പാലാ അന്തിനാട് സ്വദേശി ജോമോൾ ബെന്നി(35) എന്നിവരാണ് മരിച്ചത്.
ജോമോളുടെ മകൾ അന്ന(12)ക്ക് ഗുരുതരമായി പരുക്കേറ്റു. അന്നയെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പാലാ-തൊടുപുഴ റോഡിലാണ് അപകടം നടന്നത്.
ഇന്ന് രാവിലെ 9.30ഓടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.