Abudhabi
ഗാസ വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതംചെയ്ത് യുഎഇ, ഈജിപ്ത് പ്രസിഡന്റുമാര്‍
അബുദാബി: ഗാസയിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ സഹായിക്കുന്ന ഹമാസ് ഇസ്രായേല്‍ വെടിനിര്‍ത്തലിനെ സ്വാഗതംചെയ്ത് യുഎഇ-ഈജിപ്ത് പ്രസിഡന്റുമാര്‍. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാനും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസിയുമാണ് വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്തിരിക്കുന്നത്. ഇരുവരും തമ്മില്‍ അബുദാബിയില്‍ നടത്തിയ ചര്‍ച്ചക്കിടെയാണ് കാരാറിനെ സ്വാഗതംചെയ്യുന്നതായി അറിയിച്ചത്.
ഗാസയിലേക്ക് മാനുഷികമായ സഹായം ആവശ്യമായ രീതിയില്‍ എത്തുന്നത് ഉറപ്പാക്കണമെന്നും ഇരു രാജ്യമെന്ന ദീര്‍ഘകാല സമാധാന പദ്ധതി നടപ്പാക്കപ്പെടണമെന്നും ഇരുവരും ഊന്നിപ്പറഞ്ഞു. അതേസമയം തങ്ങളുടെ സുരക്ഷാ ക്യാബിനറ്റ് ചേര്‍ന്ന 42 ദിവസം നീളുന്ന വെടിനിര്‍ത്തല്‍ കരാറിന് അംഗീകാരം നല്‍കിയതായി ഇസ്രായേലി വക്താവ് വ്യക്തമാക്കി.