Dubai
യുഎഇ-ഇന്ത്യ എണ്ണയിതര വരുമാനത്തില്‍ 22 ശതമാനത്തിന്റെ വര്‍ധനവ്
ദുബൈ: 2024ല്‍ യുഎഇ-ഇന്ത്യ എണ്ണയിതര വരുമാനത്തില്‍ 22 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. വര്‍ഷത്തിന്റെ ആദ്യ 10 മാസങ്ങളിലെ കണക്കു പരിശോധിക്കുമ്പോഴാണ് തൊട്ടടുത്ത വര്‍ഷത്തെ ഇതേ കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ 5,380 കോടി യുഎസ് ഡോളറിന്റെ വ്യാപാരമാണ് നടന്നത്. 2023ലെ ഇതേ കാലവുമായി നോക്കുമ്പോള്‍ വര്‍ധനവ് 22.6 ശതമാനമാണെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. യുഎഇയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ.