AbudhabiGulf

സംരംഭകരെ ആകര്‍ഷിക്കാന്‍ മൂന്നുമാസത്തെ ബിസിനസ് ഓപ്പര്‍ച്യൂണിറ്റി വിസയുമായി യുഎഇ

അബുദാബി: രാജ്യത്തേക്ക് കൂടുതല്‍ സംരംഭകരെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ മൂന്നുമാസം കാലാവധിയുള്ള ബിസിനസ് ഓപ്പര്‍ച്യൂണിറ്റി വിസയുമായി യുഎഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി കസ്റ്റംസ് പോര്‍ട്ട് സെക്യൂരിറ്റി(ഐസിപി)യാണ് ഇത്തരം ഒരു പുതിയ വിസ സമ്പ്രദായം നടപ്പാക്കിയിരിക്കുന്നത്.

യുഎഇയില്‍ പരമാവധി 180 ദിവസം തമസിക്കാന്‍ അവസരം ഒരുക്കുന്നതാണ് പുതിയ ബിസിനസ് വിസ. 60, 90, 120 എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളില്‍ ബിസിനസ് ഓപ്പര്‍ച്യൂണിറ്റീസ് വിസകള്‍ ലഭ്യമാണ്. ഒറ്റത്തവണ രാജ്യത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നതും ഒന്നിലധികം തവണ രാജ്യത്ത് വന്നുപോകാന്‍ അവസരം ലഭിക്കുന്നതുമായ വിസകളാണ് ഐസിപി നല്‍കുന്നത്. വിസ ലഭിക്കാന്‍ ചില നിബന്ധനകള്‍ യുഎഇ മുന്നോട്ടുവയ്ക്കുന്നുണ്ട്.

രാജ്യത്തേക്ക് എത്തുന്ന സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി പറഞ്ഞു. യുഎഇയില്‍ സാധ്യതയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം ഒപ്പം പാസ്‌പോര്‍ട്ടില്‍ ചുരുങ്ങിയത് ആറുമാസത്തെ കാലാവധിയും സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള ടിക്കറ്റും ആയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. ഏത് ബിസിനസാണോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് ആ വ്യക്തിക്ക് ആ മേഖലയില്‍ യോഗ്യതയുള്ള പ്രൊഫഷനായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!