Abudhabi

വര്‍ധിച്ചുവരുന്ന ചെലവ് നേരിടാന്‍ നികുതി വ്യവസ്ഥയില്‍ പരിഷ്‌കാരങ്ങള്‍ വേണമെന്ന് യുഎഇ മന്ത്രി

അബുദാബി: അറബ് മേഖലയിലെ രാജ്യങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ചെലവുകളെ ഫലപ്രദമായി നേരിടാന്‍ നികുതി രംഗത്ത് കാതലായ മാറ്റങ്ങള്‍ ആവശ്യമാണെന്ന് യുഎഇ മന്ത്രി. അറബ് ഫിസിക്കല്‍ ഫോറത്തിന്റെ വേള്‍ഡ് ഗവണ്‍മെന്റ് കമ്മിറ്റിയിലാണ് യുഎഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് അല്‍ ഹുസൈനി ഇക്കാര്യം വ്യക്തമാക്കിയത്. നികുതിയില്‍ വര്‍ദ്ധനവ് വരുത്തിയെ നാം ഇന്ന് അഭിമുഖീകരിക്കുന്ന വര്‍ധിച്ച ചെലവുകളെ പരിഹരിക്കാനാവൂ.

സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ സ്വദേശി യുവാക്കള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നികുതി വ്യവസ്ഥയുടെ ഘടനാ പരിഷ്‌കരണത്തിന് ഡിജിറ്റലൈസേഷനും നിര്‍മ്മിതി ബുദ്ധിയും അറബ് രാജ്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles

Back to top button
error: Content is protected !!