Abudhabi

യുഎഇ പ്രീ-മാരിറ്റല്‍ ജനിതക പരിശോധന: രണ്ടാഴ്ചക്കകം ഫലം പ്രഖ്യാപനം നടത്തും

അബുദാബി: യുഎഇ ജനുവരി മുതല്‍ നിര്‍ബന്ധമാക്കുന്ന വിവാഹത്തിന് മുന്‍പുള്ള ജനിതക പരിശോധനയുടെ ഫലം രണ്ടാഴ്ചക്കകം ലഭ്യമാവുമെന്ന് അധികൃതര്‍. 570 ജീനുകളുടെ ഘടന ഉള്‍പ്പെടെ അറിയാന്‍ സഹായിക്കുന്ന ഈ പരിശോധനയില്‍ 840 മെഡിക്കല്‍ അവസ്ഥയെക്കുറിച്ചും അറിയാനാവുമെന്ന് എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വിസസിന്റെ മെഡിക്കല്‍ സര്‍വിസ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. ഇസ്സാം അല്‍ സറൂണി വ്യക്തമാക്കി.

നാഷ്ണല്‍ ജിനോം സ്ട്രാറ്റജിയുടെ ഭാഗമാണ് പരിശോധന. ജനിതക പരിശോധനയും വിവാഹത്തിന് മുന്‍പുള്ള കൗണ്‍സലിങ്ങും ദുബൈയില്‍ 22 സ്ഥലങ്ങളില്‍ ലഭ്യമാവും. അല്‍ മുഹ്‌സിന, അല്‍ റിഖ, വാസിത്, അല്‍ ദൈദ്, അല്‍ അവീര്‍ ഉള്‍പ്പെടെയുള്ള ഹെല്‍ത്ത് സെന്ററുകള്‍ ഇതില്‍ ഉള്‍പ്പെടും.

ഷാര്‍ജയില്‍ ഫാമിലി ഹെല്‍ത്ത് പ്രമോഷന്‍ സെന്ററുകളിലാണ് സൗകര്യം ലഭ്യമാവുക. അജ്മാനില്‍ അല്‍ മനാമ, മുസൈറ, അല്‍ മുശ്‌രിഫ് തുടങ്ങിയ ഇടങ്ങളിലെ സെന്ററുകളിലും ഒപ്പം ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളിലും ലഭ്യമാവും. ഇഎച്ച്എസിന്റെ സ്മാര്ട്ട് ആപ്പിലൂടെയാണ് സേവനത്തിന് അപേക്ഷ നല്‍കേണ്ടത്. 8008877 എന്ന നമ്പറിലും ബന്ധപ്പെടാനാവുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!