Abudhabi
എഐയെ ഉത്തരവാദിത്തത്തോടെ ക്ലാസ് റൂമില്‍ ഉപയോഗപ്പെടുത്തണമെന്ന് യുഎഇ പ്രസിഡന്റ്
![](https://metrojournalonline.com/wp-content/uploads/2025/01/Sheikh-Mohamed-bin-Zayed-1024x683_copy_1920x1281-780x470.avif)
അബുദാബി: നൂതന സാങ്കേതികവിദ്യയായ എഐയെ ക്ലാസ് റൂമില്‍ ഏറെ ഉത്തരവാദിത്വത്തോടെ ഉപയോഗപ്പെടുത്തണമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് ാന്‍ ആവശ്യപ്പെട്ടു. ലോക വിദ്യാഭ്യാസ ദിനത്തില്‍ ഇന്നലെ നല്‍കി സന്ദേശത്തിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
‘ഈ സുദിനത്തില്‍ ഞങ്ങള്‍ വിദ്യാഭ്യാസത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത പുതുക്കുകയാണ്. ജീവിതകാലം മുഴുവന്‍ പഠനം തുടരാനും മൂല്യങ്ങളെയും പ്രതീകങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം എഐ സാങ്കേതികവിദ്യയെ ഉത്തരവാദിത്വത്തോടെ ഉപയോഗപ്പെടുത്താനും ശ്രമിക്കണം. ശക്തവും കൂടുതല്‍ നൂതനവുമായ ഭാവിയാണ് രാജ്യത്തിനും ജനങ്ങള്‍ക്കുമായി ലക്ഷ്യമിടുന്നത്’. എക്‌സില്‍ പങ്കുവെച്ച സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.