Abudhabi
ഗള്‍ഫ് കപ്പ് നേടിയ ബഹ്‌റൈന് യുഎഇ പ്രസിഡന്റിന്റെ അഭിനന്ദനം
അബുദാബി: ഗള്‍ഫ് കപ്പ് സ്വന്തമാക്കിയ ബഹറൈന്‍ ടീമിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ അഭിനന്ദനം. ഫൈനലില്‍ മികച്ച പോരാട്ടം നടത്തിയ ഒമാന്‍ ടീമിനെയും ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. 26ാംമത് ഗള്‍ഫ് കപ്പ് നേടിയതില്‍ ബഹറൈന്‍ രാജാവ് ഹമദ് ബിന്‍ ഈസയെയും രാജ്യത്തെ ജനങ്ങളെയും അഭിനന്ദിക്കുന്നതായാണ് ശൈഖ് മഹുമ്മദ് എക്‌സില്‍ കുറിച്ചത്. മത്സരം കുറ്റമറ്റ രീതിയില്‍ സംഘടിപ്പിച്ച ആതിഥേയരായ കുവൈറ്റിനെയും യുഎഇ പ്രസിഡന്റ് പ്രത്യേകം പ്രശംസിച്ചു.