Abudhabi

യുഎഇ പ്രസിഡന്റ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല് നഹ്‌യാന്‍ യുഎഇയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ ഖസര്‍ അല്‍ ബഹറിലെ സീ പാലസ് ബര്‍സയിലായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തിയത്.

ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെയും ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള തന്ത്രപ്രധാനമായ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയുമാണ് പ്രധാനമായും ചര്‍ച്ചയായത്. മേഖലാ വിഷയങ്ങളും രാജ്യാന്തര സംഭവ വികാസങ്ങളുമെല്ലാം ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ ജയശങ്കര്‍ ശൈഖ് മുഹമ്മദിനെ അറിയിച്ചു. ഇന്ത്യക്കും ജനങ്ങള്‍ക്കും താന്‍ പുരോഗതിയും വളര്‍ച്ചയും ആശംസിക്കുന്നതായി ശൈഖ് മുഹമ്മദും അറിയിച്ചു. പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയുടെ മുന്നോടിയായി അബുദാബി കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായും ഉപപ്രധാനമന്ത്രിയും യുഎഇ വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!