Abudhabi

വെടിനിര്‍ത്തലിന് ശേഷം 5,800 ടണ്‍ അവശ്യവസ്തുക്കളുമായി യുഎഇ കപ്പല്‍ ഗാസയിലേക്ക് തിരിച്ചു

അബുദാബി: ഇന്നലെ ഇസ്രായേലിനും ഹമാസിനും ഇടയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതിന്റെ പിറ്റേ ദിവസംതന്നെ യുഎഇയില്‍നിന്നുള്ള കപ്പല്‍ ഗാസയിലേക്ക് തിരിച്ചു. 5,800 മെട്രിക് ടണ്‍ അവശ്യവസ്തുക്കളുമായാണ് കപ്പല്‍ പുറപ്പെട്ടിരിക്കുന്നത്. യുഎഇയുടെ മാതാവ് ശൈഖ ഫാത്തിമ ബിന്‍ത് മുബാറക് സംഭാവന ചെയ്ത ഗാസന്‍ ജനങ്ങളുടെ കണ്ണീരൊപ്പാനുള്ള വസ്തുക്കളുമായാണ് കപ്പല്‍ അബുദാബി ഹമരിയ തുറമുഖത്തുനിന്ന് പ്രയാണം ആരംഭിച്ചിരിക്കുന്നത്.

ഗാസന്‍ ജനതയെ സഹായിക്കാനായി യുഎഇ ആവിഷ്‌കരിച്ച ഓപറേഷന്‍ ഗാലന്റ് നൈറ്റ് 3 ആരംഭിച്ച ശേഷം അയക്കുന്ന ഏറ്റവും കൂടിയ സഹായ പദ്ധതിയാണിത്. ഫുഡ് സപ്ലിമെന്റ്ുകള്‍, മരുന്നുകള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഫെബ്രുവരി ആദ്യ വാരത്തില്‍ കപ്പല്‍ ഈജിപ്തിലെ അല്‍ ആരിഷ് തുറമുഖത്ത് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ എത്തിച്ച ശേഷം കരമാര്‍ഗം ഗാസയിലേക്ക് വസ്തുക്കള്‍ എത്തിക്കാനാണ് പദ്ധതി.

Related Articles

Back to top button
error: Content is protected !!