Abudhabi
യുഎഇ ഉഗാണ്ടക്ക് രണ്ടു കോടിയുടെ കണ്ണാശുപത്രി നിര്‍മിച്ചു നല്‍കും
അബുദാബി: 10 വര്‍ഷത്തിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 സ്പെഷലൈസ്ഡ് ആശുപത്രികള്‍ നിര്‍മിച്ചു നല്‍കുന്നതിന്റെ ഭാഗമായി യുഎഇ ഉഗാണ്ടക്ക് രണ്ടു കോടിയുടെ കണ്ണാശുപത്രി നിര്‍മിച്ചു നല്‍കും. സായിദ് ഹ്യുമാനിറ്റേറിയന്‍ പരിപാടിയുടെ ഭാഗമാണ് ഗ്ലോബല്‍ ഹോസ്പിറ്റല്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആശുപത്രി നിര്‍മാണം. ഉഗാണ്ടയിലെ എന്റെബ്ബെയില്‍ ആശുപത്രി നിര്‍മിക്കുന്നതിനുള്ള കരാറും ഇരു രാജ്യങ്ങളും വെള്ളിയാഴ്ച ഒപ്പുവച്ചു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആശുപത്രി നിര്‍മിക്കാന്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. എമിറേറ്റ്സ് എയ്ഡ് ഏജന്‍സി ഡെപ്യൂട്ടി ചെയര്മാന് സുല്‍ത്താന്‍ മുഹമ്മദ് അല്‍ ശംസയിും ഉഗാണ്ടന്‍ വിദേശകാര്യ മന്ത്രാലയത്തിലെ സ്ഥിരം സെക്രട്ടറി വിന്‍സെന്റ് ബാഗിരി വൈസ്വയുമാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.