യുദ്ധം ആരംഭിച്ചത് യുക്രൈനാണ്, സെലൻസ്‌കിക്ക് ജനപിന്തുണ കുറവാണ്: ഡൊണാൾഡ് ട്രംപ്

റഷ്യ-യുക്രൈൻ യുദ്ധത്തിൽ യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയെ കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം ആരംഭിച്ചത് യുക്രൈനാണെന്ന് ട്രംപ് പറഞ്ഞു. സെലൻസ്‌കിക്ക് ജനപിന്തുണ കുറവാണെന്നും യുക്രൈനിൽ തെരഞ്ഞെടുപ്പ് നടക്കണമെന്നും ട്രംപ് പറഞ്ഞു
യുദ്ധം അവസാനിപ്പിക്കാനുള്ള സൗദിയിലെ ചർച്ചക്ക് തന്നെ ക്ഷണിക്കാത്തതിൽ സെലൻസ്‌കി നേരത്തെ ട്രംപിനെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെലൻസ്‌കിക്കെതിരെ ട്രംപിന്റെ വിമർശനം. യുദ്ധത്തോടുള്ള യുക്രൈന്റെ പ്രതികരണത്തിൽ താൻ നിരാശനാണെന്നും ട്രംപ് തുറന്നടിച്ചു
നിങ്ങളത് ഒരിക്കലും ആരംഭിക്കാൻ പാടില്ലായിരുന്നു. യുദ്ധവിരാമമവുമായി ബന്ധപ്പെട്ട് യുക്രൈന് നേരത്തെ കരാർ ഉണ്ടാക്കാമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. യുദ്ധം ആരംഭിച്ചത് റഷ്യ ആണെന്നായിരുന്നു ബൈഡൻ കാലത്ത് അമേരിക്കയുടെ നിലപാട്. അതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.