ഉമ തോമസ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു; സംഘാടകർക്കെതിരെ കേസെടുത്തു

ഉമ തോമസ് എംഎൽഎ കലൂർ സ്‌റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണുപരുക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്തപരിപാടി നടത്തിയതിന് സംഘാടകർക്കെതിരെയാണ് കേസ്. സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നലെ രാത്രി തന്നെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ഗ്യാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്‌റ്റേഡിൽ എട്ടടി വീതിയിലാണ് കസേരകൾ ഇടാൻ സ്ഥലമൊരുക്കിയത്. ദുർബലമായ ക്യൂ ബാരിയേർസ് ഉപയോഗിച്ചാണ് മുകളിൽ കൈവരിയൊരുക്കിയത്.

അതേസമയം ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. റെനേ മെഡിസിറ്റി ആശുപത്രിയിലുള്ള എംഎൽഎക്ക് വെന്റിലേറ്ററിന്റെ സഹായമുണ്ട്. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കും ശ്വാസകോശത്തിലും പരുക്കേറ്റ എംഎൽഎ വിദഗ്ധ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിയുകയാണ്

അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. മൂന്ന് വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. ഇതേ തുടർന്ന് ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. നട്ടെല്ലിനും പരുക്കുണ്ട്. പുതിയ മെഡിക്കൽ ബുള്ളറ്റിൻ രാവിലെ പത്തരയോടെ പുറത്തിറക്കും.

Exit mobile version