Kerala

കണക്കിൽപ്പെടാത്ത പണം പിടിച്ച കേസ്: നടനായ കെ മണികണ്ഠന് സസ്‌പെൻഷൻ

കണക്കിൽപ്പെടാത്ത പണം പിടിച്ചെന്ന കേസിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ മണികണ്ഠന് സസ്‌പെൻഷൻ. ഒറ്റപ്പാലത്തെ വാടക വീട്ടിൽ നിന്ന് 1.90 ലക്ഷം രൂപ പിടിച്ചതിന് പിന്നാലെയാണ് നടപടി. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോഴിക്കോട്ടെ വിജിലൻസ് സ്‌പെഷ്യൽ സെൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്

കാസർകോട് ചെറുവത്തൂർ സ്വദേശിയും ഒറ്റപ്പാലം സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമാണ് മണികണ്ഠൻ. വാടക വീട്ടിൽ നിന്ന് പണത്തിന് പുറമെ മൊബൈൽ ഫോണും ചില രേഖകളും കസ്റ്റഡിയിലെടുത്തിരുന്നു

പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് മണികണ്ഠനെ അന്വേഷണവിധേമായി സസ്‌പെൻഡ് ചെയ്തതത്. ആട് 2, ജാനകിജാനെ, അഞ്ചാംപാതിര തുടങ്ങി നിരവധി സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!