Kerala
കേരളത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി; 1.30 ലക്ഷം കോടിയുടെ വിവിധ പദ്ധതികളും പ്രഖ്യാപിച്ചു

കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ കേരളത്തെ പുകഴ്ത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി. പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ഓൺലൈനായാണ് അദ്ദേഹം പങ്കെടുത്തത്. കേരളത്തിനായി പുതിയ വികസന പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. 1.30 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്
റോഡ് വികസനത്തിനുള്ള 50,000 കോടിയുടെ പദ്ധതികൾ ഉടൻ നടപ്പാക്കും. പാലക്കാട്, കഞ്ചിക്കോട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ 10,840 കോടിയുടെ പദ്ധതികൾ മൂന്ന് മാസത്തിനകം തുടങ്ങും. അങ്കമാലി-കുണ്ടന്നൂർ ബൈപാസ് ആറ് വരിയാക്കാൻ 6500 കോടി രൂപ അനുവദിച്ചു
45 കിലോമീറ്റർ നീളുന്ന ഈ ദേശീയപാതയുടെ വികസനപ്രവർത്തനം ആറ് മാസത്തിനകം തുടങ്ങും. 62.7 കിലോമീറ്റർ ദൈർഘ്യമുള്ള തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് 500 കോടി രൂപയും അനുവദിച്ചു. നാല് മാസത്തിനകം നിർമാണം ആരംഭിക്കും.