Kerala
ദുരന്തമുഖത്ത് രാഷ്ട്രീയമില്ല; വയനാടിന് കേന്ദ്രം 889 കോടി രൂപ നൽകിയെന്ന് അമിത് ഷാ

വയനാട്ടിലെ ദുരന്തസമയത്ത് കേരളത്തിലേക്ക് ആവശ്യമായ സഹായം കേന്ദ്രം നൽകിയെന്ന് അമിത് ഷാ. പല ഘട്ടങ്ങളിലായി കേന്ദ്രം നൽകിയ സാമ്പത്തിക സഹായത്തിന്റെ കണക്ക് അമിത് ഷാ അവതരിപ്പിച്ചു. ദേശീയ ദുരന്തനിവാരണ ബില്ലിലെ ചർച്ചക്കിടെ പാർലമെന്റിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം
ഇതിൽ രാഷ്ട്രീയമില്ല. കേരളത്തിലെ ജനങ്ങളും ലഡാക്കിലെ ജനങ്ങളും ഇന്ത്യക്കാരാണ്. ഈ സർക്കാരിന് ദുരന്തമുഖത്ത് രാഷ്ട്രീയം കാണിക്കേണ്ട കാര്യമില്ല. വയനാട് ദുരന്തസമയത്ത് എൻഡിആർഎഫിൽ നിന്ന് 215 കോടി രൂപ അനുവദിച്ചു. വയനാട്ടിലേത് അതി തീവ്ര ദുരന്തമെന്ന് പ്രഖ്യാപിച്ചു
മന്ത്രിതല സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 153 കോടി രൂപ കൂടി നൽകി. 2219 കോടി രൂപയുടെ പുനരധിവാസ പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 530 കോടി രൂപ നൽകി. തുടർ സഹായം മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നൽകുമെന്നും മന്ത്രി പറഞ്ഞു.