World

എച്ച് എം പി വൈറസ്: വേഷം മാറിയെത്തുന്ന കോവിഡോ…വീണ്ടും മാസ്‌ക് കാലം വരുമോ

ചൈനയില്‍ പടരുന്ന വൈറസ് ഭീതിയുണ്ടാക്കുന്നു

അനാവശ്യമായ ഭീതിയുണ്ടാക്കുകയാണെന്നൊക്കെ പറഞ്ഞ് തള്ളിക്കളയാനാകില്ല ചൈനയില്‍ നിന്നുള്ള വാര്‍ത്ത. 2019ല്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡിന് സമാനമായി പുതിയ മഹാമാരിക്ക് തുടക്കം കുറിച്ചുവെന്നാണ് റിപോര്‍ട്ടുകള്‍. ചൈനയിലെ ഹെനാനില്‍ നിന്നാണ് എച്ച് എം പി വൈറസ് എന്ന പേരില്‍ പുതിയ രോഗം പടരുന്നത്. കൊവിഡുമായി ഏറെ സമാനതകളുള്ള രോഗത്തിന് ഇതുവരെ പ്രതിവിധി കണ്ടെത്തിയിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പരമാവധി രോഗം വരാതെ സൂക്ഷിക്കാനും മാസ്‌ക് ധരിക്കാനുമാണ് നിര്‍ദേശം.

ഹ്യൂമന്‍ മെറ്റാപ് ന്യൂമോ വൈറസ് എന്ന എച്ച് എം പി വിയുടെ വ്യാപനം തടയാന്‍ ചൈനയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അനൗദ്യോഗിക റിപോര്‍ട്ടുണ്ട്. പുതുവത്സരാഘോഷത്തിന് ശേഷം വ്യാപനം കൂടിയിട്ടുണ്ടെന്നും ഹെനാനിലെ ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞു കവിയുകയാണെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പ്രതികരിച്ചിട്ടില്ല.

ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് അഥവാ എച്ച്എംപിവി. സാധാരണ സന്ദര്‍ഭങ്ങളില്‍ ഇത് ചുമ അല്ലെങ്കില്‍ ശ്വാസം മുട്ടല്‍, മൂക്കൊലിപ്പ് അല്ലെങ്കില്‍ തൊണ്ടവേദന എന്നിവയ്ക്ക് കാരണമാകുന്നു. ചെറിയ കുട്ടികളിലും പ്രായമായവരിലും, എച്ച്എംപിവി ഗുരുതരമായേക്കാം. പ്രതിരോധശേഷി കുറഞ്ഞവരിലും വൈറസ് ഗുരുതരമായി മാറും.

ഒരു അപ്പര്‍ റെസ്പിറേറ്ററി അണുബാധയാണ് എച്ച്എംപിവി. എന്നാല്‍ ഇത് ചിലപ്പോള്‍ ന്യുമോണിയ, ആസ്ത്മ ഫ്‌ലെയര്‍അപ്പ് പോലുള്ള ലോവര്‍ റെസ്പിറേറ്ററി അണുബാധയ്ക്ക് കാരണമാകാം. ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) ഉള്ളവരില്‍ സ്ഥിതി വഷളാക്കാനും സാധ്യതയുണ്ട്. 2

Related Articles

Back to top button
error: Content is protected !!