World
അമേരിക്കയുടെ ഇടപെടൽ: ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനുള്ള കരട് രേഖ ഖത്തർ കൈമാറി
ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതി. അന്തിമ വെടിനിർത്തൽ കരാറിന്റെ കരട് ഇസ്രായേലിനും ഹമാസിനും ഖത്തർ കൈമാറി. ഘട്ടംഗട്ടമായി സൈന്യത്തെ പിൻവലിക്കുന്നതാണ് ഒരു നിർദേശം. ഇതിനോടൊപ്പം ബന്ദികളെ കൈമാറുന്നതും ഘട്ടംഘട്ടമായി നടക്കും
കരാറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇസ്രായേലോ ഹമാസോ വിഷയത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. മൊസാദിന്റെ തലവനും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധിയും ഖത്തർ പ്രധാനമന്ത്രിയും തമ്മിലുള്ള ചർച്ചയെ തുടർന്നാണ് വെടിനിർത്തലിലേക്ക് കാര്യങ്ങൾ എത്തുന്നത്
ട്രംപ് അധികാരത്തിലേറുന്നതിന് മുമ്പ് വെടിനിർത്തൽ സാധ്യമാക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസം ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഫോൺ വഴി വെടിനിർത്തലിനെ കുറിച്ച് സംസാരിച്ചിരുന്നു.