World
കാലിഫോർണിയയിൽ യുഎസ് നേവിയുടെ എഫ് 35 വിമാനം തകർന്നുവീണു

യുഎസ് നാവികസേനയുടെ എഫ് 35 യുദ്ധവിമാനം പരിശീല പറക്കലിനിടെ തകർന്നുവീണു. കാലിഫോർണിയയിലെ ലെമൂറിലെ നേവൽ എയർ സ്‌റ്റേഷന് സമീപമാണ് വിമാനം തകർന്നുവീണത്. പൈലറ്റ് സുരക്ഷിതനാണ്.
അപകടകാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി യുഎസ് നേവി അറിയിച്ചു. മധ്യകാലിഫോർണിയയിലെ ഫ്രെസ്‌നോ നഗരത്തിന് ഏകദേശം 64 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതാണ് ലെമൂർ വ്യോമത്താവളം
പൈലറ്റുമാരെയും എയർ ക്രൂമാരെയും പരിശീലിപ്പിക്കന്നതിന്റെ ഭാഗമായി പറന്ന വിമാനമാണ് തകർന്നത്. വിമാനം തകർന്നുവീഴുന്നതിന്റെയും തീയും പുകയും ഉയരുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.