National

അനധികൃത കുടിയേറ്റക്കാരുമായുള്ള യുഎസ് വിമാനം അമൃത്സറിലിറങ്ങി; വിമാനത്തിൽ 100 പേർ

അമേരിക്കയിൽ നിന്നും കയറ്റിവിട്ട അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം പഞ്ചാബിലെ അമൃത്സറിൽ ഇറങ്ങി. യുഎസ് സൈനിക വിമാനം സി 17 ആണ് അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തർദേശീയ വിമാനത്താവളത്തിൽ ഇറങ്ങിയത്.

25 സ്ത്രീകളും 10 കുട്ടികളുമടക്കം 100 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരാണ് വിമാനത്തിലുള്ളത്. ടെക്‌സാസിലെ സാൻ അന്റോണിയോ വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടത്.

വിമാനത്താവളത്തിൽ എത്തുന്നവർക്ക് വേണ്ടി പ്രത്യേക കൗണ്ടർ തുറന്നിട്ടുണ്ടെന്നും പഞ്ചാബ് സർക്കാർ അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ അടിയന്തരമായി നാടുകടത്തുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ട്രംപ് സൈനിക വിമാനങ്ങൾ ഉപയോഗിച്ച് തുടങ്ങിയത്.

Related Articles

Back to top button
error: Content is protected !!