
അബുദാബി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അബുദാബിയിലെത്തി. ഗാസ-ഉക്രൈന്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കാനുള്ള അജണ്ടയുടെ ഭാഗമായി നടത്തുന്ന ഗള്‍ഫ് മേഖലാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സെക്രട്ടറി അബുദാബിയില്‍ എത്തിയിരിക്കുന്നത്. യുഎഇയിലെ യുഎസ് സ്ഥാനപതി മാര്‍ട്ടിന സ്‌ട്രോങ്ങും രാജ്യാന്തര സഹകരണത്തിനുള്ള യുഎഇ സഹമന്ത്രി റീം അല്‍ ഹാഷിമിയും റൂബിയോയെ യുഎഇയിലേക്ക് സ്വാഗതം ചെയ്തു.
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ ഇസ്രായേല്‍-ഗാസാ പ്രശ്‌നം ടെലിഫോണിലൂടെ ചര്‍ച്ചചെയ്ത് ഒരാഴ്ചയാവുമ്പോഴാണ് സ്റ്റേറ്റ് സെക്രട്ടറി നേരിട്ട് യുഎയിലേക്ക് എത്തിയിരിക്കുന്നത്. ഇസ്രായേല്‍ ഗാസ പരിഹാരത്തിന് ദ്വിരാഷ്ട്ര പദ്ധതി മാത്രമേ പ്രാവര്‍ത്തികമാകൂവെന്ന് ശൈഖ് മുഹമ്മദ് യുഎസ് സെക്രട്ടറിയോട് പറഞ്ഞിരുന്നു. ഇസ്രായേലും സൗദിയും സന്ദര്‍ശിച്ച ശേഷമാണ് യുഎഇയിലേക്ക് സ്റ്റേറ്റ് സെക്രട്ടറി എത്തിയിരിക്കുന്നത്. ഖത്തറും സന്ദര്‍ശിച്ചാവും അദ്ദേഹം തിരിച്ചുപോവുക.