Kerala
യാത്രക്കാരൻ ബെല്ലടിച്ചു; കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് ഓടിയത് അഞ്ച് കിലോമീറ്റർ

കണ്ടക്ടർ കയറിയെന്ന ധാരണയിൽ ഡ്രൈവർ ബസ് മുന്നോട്ടെടുത്തു. തന്നെ കയറ്റാതെ പോയെന്ന് കണ്ടതോടെ കണ്ടക്ടർ മറ്റൊരു ബസിൽ കയറി പിന്നാലെ പാഞ്ഞു. കെഎസ്ആർടിസി ബസിലാണ് സംഭവം നടന്നത്. കരിമാൻതോട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസാണ് കണ്ടക്ടറില്ലാതെ ഓടിയത്
യാത്രക്കാരിൽ ആരോ ഡബിൾ ബെല്ല് അടിച്ചതോടെയാണ് ഡ്രൈവർ ബസ് മുന്നോട്ടെടുത്തത്. ബസ് പുനലൂർ ബസ് സ്റ്റാൻഡിൽ കയറിയപ്പോഴായിരുന്നു സംഭവം. അഞ്ച് കിലോമീറ്റർ ദൂരമാണ് കണ്ടക്ടർ ഇല്ലാതെ ബസ് ഓടിയത്
ബസ് കരുവാളൂരിൽ എത്തിയപ്പോഴാണ് ബസിൽ കണ്ടക്ടർ ഇല്ലെന്ന് യാത്രക്കാരും ഡ്രൈവറും തിരിച്ചറിഞ്ഞത്. ഇതോടെ ബസ് നിർത്തിയിട്ടു. അപ്പോഴേക്കും മറ്റൊരു ബസിൽ കയറി കണ്ടക്ടർ കരുവാളൂരിൽ എത്തുകയായിരുന്നു.