ഒഴിഞ്ഞ് കിടക്കുന്ന വീടുകൾ ടൂറിസത്തിന്; സംസ്ഥാനത്ത് കെ ഹോംസ് പദ്ധതി വരുന്നു

സംസ്ഥാനത്ത് കെ ഹോം പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കെ ഹോംസ് പദ്ധതികളുടെ പ്രാരംഭ ചെലവുകൾക്കായി അഞ്ച് കോടി രൂപ ബജറ്റിൽ അവതരിപ്പിച്ചു. കേരളത്തിൽ ആൾത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിന്റെ ഭാഗമായി വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ നൽകുന്നതാണ് പദ്ധതി
ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽ നിന്ന് മാതൃകകളും നടത്തിപ്പ് രീതികളും സ്വീകരിച്ചു കൊണ്ട് മിതമായ നിരക്കിൽ വീടുകളിൽ താമസമൊരുക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞ് കിടക്കുന്ന വീടുകളുടെ പരിപാലനവും സുരക്ഷയും പദ്ധതിയിലൂടെ ഉറപ്പുവരുത്താൻ സാധിക്കും
ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ പൈലറ്റ് പദ്ധതി നടപ്പാക്കും. ഫലം വിലയിരുത്തി സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.