Kerala
വൈഷ്ണയുടെ രഹസ്യ ഫോൺ ഇന്നലെ കണ്ടെത്തി, പിന്നാലെ വഴക്ക്; ഇരട്ടക്കൊലപാതകത്തിൽ ബൈജുവിന്റെ മൊഴി

പത്തനംതിട്ട കലഞ്ഞൂരിൽ ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്ന കേസിൽ പ്രതി ബൈജുവിന്റെ മൊഴി വിവരങ്ങൾ പുറത്ത്. ഭാര്യ വൈഷ്ണക്ക് രഹസ്യഫോൺ ഉണ്ടായിരുന്നു. ഇത് ഇന്നലെ രാത്രി ബൈജു കണ്ടെത്തി. വാട്സാപ്പിൽ ചാറ്റ് പരിശോധിച്ചപ്പോൾ വിഷ്ണുവുമായുള്ള അടുപ്പം വ്യക്തമായെന്നും ബൈജു മൊഴി നൽകി
ഇതേ തുടർന്ന് ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ വൈഷ്ണ തൊട്ടടുത്ത് വിഷ്ണുവിന്റെ വീട്ടിലേക്ക് ഓടിക്കയറി. ഇവിടെ വെച്ചാണ് ഇരുവരെയും ബൈജു വെട്ടിക്കൊന്നത്. വൈഷ്ണ(27), വിഷ്ണു(34) എന്നിവരാണ് കൊല്ലപ്പെട്ടത്
വൈഷ്ണയും വിഷ്ണുവും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബൈജു കൊലപാതകം നടത്തിയത്. വിഷ്ണുവിന്റെ വീട്ടിലെത്തിയ ഭാര്യയെ ബൈജു സിറ്റൗട്ടിലിട്ടാണ് വെട്ടിയത്. പിന്നാലെ വിഷ്ണുവിനെയും വിളിച്ചിറക്കി വെട്ടി.