Kerala

വണ്ടിപ്പെരിയാർ പോക്‌സോ കേസ്: പ്രതി അർജുൻ പത്ത് ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി

വണ്ടിപ്പെരിയാർ പോക്സോ കേസിൽ കോടതി വെറുതെവിട്ട പ്രതി അർജുൻ കീഴടങ്ങണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. പത്ത് ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയിൽ കീഴടങ്ങണം. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലിൽ അർജുൻ മറുപടി സത്യവാങ്മൂലം നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ കടുത്ത നടപടി.

കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാൻ കോടതി നിർദേശിക്കുന്നത് അപൂർവ നടപടിയാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലിൽ അർജുൻ മറുപടി സത്യവാങ്മൂലം നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ കടുത്ത നടപടി. അർജുൻ കീഴടങ്ങിയില്ലെങ്കിൽ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്ന് പോക്സോ കോടതിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ബോണ്ട് നൽകിയാൽ അർജുനെ വിട്ടയ്ക്കാമെന്നും നിർദേശമുണ്ട്.

അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആൾ ജാമ്യവുമാണ് നിർദേശിച്ചിരിക്കുന്നത്. പത്തു ദിവസത്തിനകം കട്ടപ്പനയിലെ പോക്‌സോ കോടതിയിലെത്തി ജാമ്യ ഉത്തരവ് നടപ്പാക്കണം. അല്ലാത്ത പക്ഷം പോലീസിന് അർജുനെ അറസ്റ്റ് ചെയ്യാമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം കോടതി നടപടിയിൽ ആശ്വാസമുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി.

 

Related Articles

Back to top button
error: Content is protected !!