Kerala

കുട്ടിക്കാലത്ത് അഞ്ചാറ് പേർ തന്നെ ലൈംഗികമായി ഉപദ്രവിച്ചു; വെളിപ്പെടുത്തലുമായി വരലക്ഷ്മി ശരത് കുമാർ

കുട്ടിക്കാലത്ത് നേരിട്ട ലൈംഗികാതിക്രമം തുറന്നു പറഞ്ഞ് നടി വരലക്ഷ്മി ശരത് കുമാർ. അഞ്ചാറ് പേർ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. തമിഴ് ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയ്ക്കിടെയാണ് നടി ഇക്കാര്യം പറഞ്ഞത്

വരലക്ഷ്മി വിധികർത്താവായി എത്തിയ ഡാൻസ് ഷോയിൽ പങ്കെടുത്ത ഒരു കുട്ടി തനിക്ക് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞിരുന്നു. ഈ കുട്ടിയുടെ അനുഭവം തന്റെയുമാണെന്ന് നടി തുടർന്ന് പറയുകയായിരുന്നു. മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ തന്നെ മറ്റുള്ളവരുടെ അടുത്താക്കിയാണ് പോകാറുള്ളത്. ആ സമയത്ത് അഞ്ചാറ് പേർ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് വരലക്ഷ്മി പറഞ്ഞത്

എനിക്ക് മക്കളില്ല, എന്നാൽ ഗുഡ് ടച്ചിനെ കുറിച്ചും ബാഡ് ടച്ചിനെ കുറിച്ചും മക്കളോട് പറഞ്ഞ് ബോധ്യപ്പെടുത്തണമെന്ന് താൻ പറയാറുണ്ടെന്നും നടി പറഞ്ഞു. നടൻ ശരത് കുമാറിന്റെയും ആദ്യ ഭാര്യ ഛായയുടെയും മകളാണ് വരലക്ഷ്മി

Related Articles

Back to top button
error: Content is protected !!