Kerala
വർക്കല പാപനാശത്തെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് വീണ്ടും തകർന്നു

വർക്കല പാപനാശത്തെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് വീണ്ടും തകർന്നു. ഇന്ന് പുലർച്ചെയുണ്ടായ കടൽക്ഷോഭത്തിലാണ് ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകർന്നത്. ശക്തമായ തിരയിൽപ്പെട്ട് തകർന്ന ബ്രിഡ്ജിന്റെ ഒരു ഭാഗം കടലിലേക്ക് ഒഴുകിപ്പോയി.
ഒരു വർഷം മുമ്പ് ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകർന്ന അതേ സ്ഥാനത്താണ് പരിശോധനയുടെ ഭാഗമായി വീണ്ടും സ്ഥാപിച്ചത്. കോഴിക്കോട് എൻഐടിയുടെ പഠനാവശ്യങ്ങൾക്കായാണ് ഫ്ളോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കുന്നതെന്ന ബോർഡ് സമീപത്ത് സ്ഥാപിച്ചിട്ടുണ്ട്.
എൻഐടിയുടെ ഫിറ്റ്നസ് ലഭിച്ചാൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് പൊതുജനത്തിന് തുറന്നു കൊടുക്കാനിരിക്കുകയായിരുന്നു.