National
വാൽപ്പാറയിൽ ബസ് മറിഞ്ഞ് അപകടം; 20 പേർക്ക് പരുക്ക്

ചെന്നൈ: വാൽപ്പാറയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 20 പേർക്ക് പരുക്കേറ്റു. തിരുപ്പൂരിൽ നിന്നും വാൽപ്പാറയിലേക്ക് വരുകയായിരുന്ന സർക്കാർ ബസ് ആണ് മറിഞ്ഞത്.
പരുക്കേറ്റവരിൽ 14 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഹെയർപിൻ വളവ് തിരിയുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി