Kerala

പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി; അറസ്റ്റ് ചെയ്യാനെത്തിയ സിഐയെ കുത്തി പരിക്കേല്‍പ്പിച്ച് കുപ്രസിദ്ധ ഗുണ്ട

തൃശ്ശൂരില്‍ കാപ്പ കേസ് പ്രതിയുടെ കുത്തേറ്റ് സിഐയ്ക്ക് പരിക്ക്. ഒല്ലൂര്‍ സിഐ ഫര്‍ഷാദിനാണ് ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. മാരിമുത്തു എന്ന ഗുണ്ടയാണ് സിഐ ഫര്‍ഷാദിനെ ആക്രമിച്ചത്. പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന മാരിമുത്തുവിന്റെ ഭീഷണിയ്ക്ക് പിന്നാലെയാണ് പൊലീസ് ഇയാളെ പിടികൂടാനിറങ്ങിയത്.

മറ്റൊരു കാപ്പ കേസ് പ്രതിയെ വിട്ടയച്ചില്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുമെന്നായിരുന്നു മാരിമുത്തുവിന്റെ ഭീഷണി. പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചായിരുന്നു മാരിമുത്തുവിന്റെ ഭീഷണി. ഇതിന് പിന്നാലെയാണ് സിഐയും സംഘവും മാരിമുത്തുവിനെ പിടികൂടാന്‍ പോയത്.

അഞ്ചേരി അയ്യപ്പന്‍ കാവ് ക്ഷേത്രത്തിനടുത്ത് പ്രതിയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സിഐയും സംഘവും അവിടെയെത്തി. പിന്നാലെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം നേരിട്ടത്. മാരിമുത്തു അടക്കം മൂന്ന് പേര്‍ കസ്റ്റഡിയിലാണ്. സിഐയുടെ കൈക്കാണ് കുത്തേറ്റത്. ഫര്‍ഷാദിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!