സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോമിനെ ഒഴിവാക്കുന്നത് വിചിത്ര തീരുമാനമെന്ന് വിഡി സതീശൻ

കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോമിനെ ഒഴിവാക്കുന്നത് വിചിത്ര തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരാണ് തകർച്ചയുടെ ഉത്തരവാദിയെന്ന് അന്വേഷിക്കണം. 90,000 ജോലി കിട്ടേണ്ട പദ്ധതിയായിരുന്നു ഇത്. ടീകോമിന് നഷ്ടപരിഹാരം കൊടുക്കുമെന്ന് പറഞ്ഞാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു
പദ്ധതി എന്തുകൊണ്ട് മുന്നോട്ടു പോകുന്നില്ല എന്ന് മുഖ്യമന്ത്രി അന്വേഷിക്കാത്തത് എന്തു കൊണ്ടാണെന്നും സതീശൻ ചോദിച്ചു. ഭൂമി കച്ചവടമാണ് സർക്കാരിന്റെ ലക്ഷ്യം. ടീകോമിന് നഷ്ടപരിഹാരം കൊടുക്കുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി പറയണം. ടീകോമിനാണ് വീഴ്ചയെങ്കിൽ എന്തിന് നഷ്ടപരിഹാരം നൽകണം.
സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോമിനെ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തലയും രംഗത്തുവന്നു. ടീകോമിനെതിരെ നടപടി സ്വീകരിക്കുകയും മന്ത്രിസഭാ തീരുമാനം റദ്ദാക്കുകയും വേണം. സർക്കാർ തീരുമാനം അഴിമതിയാണെന്നും ചെന്നിത്തല പറഞ്ഞു