MoviesNational

ഷൂസിട്ട് പൂജക്കെത്തി; ആരാധകരെ ആക്രോശിച്ച് കാജോള്‍

വീഡിയോ വൈറല്‍

ന്യൂഡല്‍ഹി : ദുര്‍ഗ പൂജ ആഘോഷത്തിനിടെ ആരാധകരോട് ക്ഷോഭിച്ച് ബോളിവുഡ് നടി കാജോള്‍. പൂജക്ക് ഷൂ ധരിച്ചെത്തിയ ജനങ്ങളോടാണ് കാജോള്‍ അതിരൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. ഇവിടെയൊരു പൂജ നടക്കുകയാണെന്നും അല്‍പ്പം മാന്യമായി പെരുമാറണമെന്നും ഷൂസ അഴിച്ചുകൂടെയെന്നുമാണ് നടി ചോദിക്കുന്നത്. ഫോട്ടോഗ്രാഫര്‍മാര്‍ അടക്കമുള്ളവരോട് കാജോള്‍ ആക്രോശിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വയറലാകുന്നുണ്ട്.

പൂജ ആരംഭിച്ച് ഏതാനും സമയം പിന്നിട്ടപ്പോഴാണ് സംഭവം. കൊല്‍ക്കത്തയിലെ ദുര്‍ഗാ ചടങ്ങിനിടെ ഷൂസ് ധരിച്ച് ചിലര്‍ പന്തലില്‍ കയറുകയും പൂജ വിഗ്രഹത്തിന് അരികില്‍ എത്തുകയും ചെയ്തത്. ഇക്കൂട്ടത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ഫോട്ടോഗ്രാഫര്‍മാരും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇവര്‍ ചെരുപ്പ് ധരിച്ച് നില്‍ക്കുന്നത് കണ്ട കജോള്‍ ഉടന്‍ തന്നെ ഇവരെ ശകാരിക്കുകയായിരുന്നു. ഇതൊരു പൂജയാണ്, കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ.. എന്നായിരുന്നു കജോള്‍ പറഞ്ഞത്.സമീപത്ത് നില്‍ക്കുന്നയാളില്‍ നിന്ന് മൈക്ക് വാങ്ങി കാജോള്‍ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായത്.

ഉത്തരേന്ത്യയാകെ. രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളുമെല്ലാം വിശേഷ ദിവസത്തോട് അനുബന്ധിച്ചുള്ള പൂജയില്‍ പങ്കെടുക്കുകയാണ്. കഴിഞ്ഞദിവസം പൂജകളില്‍ പങ്കെടുക്കാന്‍ ബോളിവുഡ് സെലിബ്രിറ്റികള്‍ ഒത്തുകൂടിയിരുന്നു.

ആലിയ ഭട്ട്, റാണി മുഖര്‍ജി, അജയ് ദേവ്ഗണ്‍ തുടങ്ങിയവരെല്ലാം പൂജയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിരുന്നു.

 

Related Articles

Back to top button
error: Content is protected !!