Kerala
പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ വാഹനാപകടം; നാലുപേർക്ക് പരുക്ക്
പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയ പാതയിൽ കുന്തിപ്പുഴ പാലത്തിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരുക്ക്. മണ്ണാർക്കാട് സ്വദേശി നജീബ് (42), മക്കളായ നിഹാൽ (14), മിൻഹ (13), മലപ്പുറം സ്വദേശി റിൻഫ (19) എന്നിവർക്കാണ് പരുക്കേറ്റത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടുകൂടിയായിരുന്നു അപകടം. മണ്ണാർക്കാട് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിരേ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിച്ച കാറിനു പിന്നിൽ മറ്റൊരും കാറും വന്നിടിച്ചു. നാട്ടുക്കാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ വട്ടമ്പലത്തെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.