Kerala
തേനിയിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരുക്ക്
തമിഴ്നാട് തേനിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ട് പേർക്ക് പരുക്കേറ്റു.
ദിണ്ടിഗൽ-കുമളി ദേശീയപാതയിൽ പെരിയുകളത്ത് വെച്ചാണ് അപകടം. കർണാടകയിൽ നിന്നുള്ള തീർഥാടകരും തമിഴ്നാട്ടിലെ ധർമപുരി സ്വദേശികളായ തീർഥാടകരും സഞ്ചരിച്ച വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.
പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം