രാജ്യത്ത് ഏറ്റവും കൂടുതൽ മതപരിവർത്തനം നടത്തുന്നത് ക്രിസ്ത്യൻസിലെ ഒരു വിഭാഗമെന്ന് വെള്ളാപ്പള്ളി

രാജ്യത്ത് ഏറ്റവും കൂടുതൽ മതപരിവർത്തനം നടത്തുന്നത് ക്രിസത്യൻസിലെ ഒരു വിഭാഗമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കത്തോലിക്കരാണെന്ന് ഞാൻ പറയുന്നില്ല. ഇന്ത്യയിലാണെങ്കിലും കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതൽ ആളുകളെ പ്രലോഭിപ്പിച്ചും പ്രീണിപ്പിച്ചും മതപരിവർത്തനം നടത്തി കൊണ്ടിരിക്കുന്നത് അവരാണ്
ഇതാരെയാണ് ചെയ്യുന്നത്, നമ്മളെയും പട്ടികജാതിക്കാരെയും. അതാരാണ് ചെയ്യുന്നത്. ക്രിസ്ത്യൻ വിഭാഗക്കാർ എല്ലാവരുമാണെന്ന് പറയാനാകില്ല. കത്തോലിക്കരാണെന്നും പറയാൻ സാധിക്കില്ല. ക്രിസ്ത്യൻ വിഭാഗത്തിലെ ഒരു വിഭാഗക്കാരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു
ലൗ ജിഹാദ് അത് ഒറ്റപ്പെട്ട് അവിടെയും ഇവിടെയും മാത്രമാണ്. ക്രിസ്ത്യാനികളുമായി നോക്കുമ്പോൾ മുസ്ലീങ്ങൾ വെറും നാമമാത്രമാണ്. ക്രിസ്ത്യാനികൾ കൂട്ടത്തോടെ കുടുംബത്തോടെ തട്ടിക്കൊണ്ടു പോകുകയാണ് നമ്മുടെ ആളുകളെ. ഇതെല്ലാം പറയുമ്പോൾ ക്രിസ്ത്യാനികൾക്ക് വിരോധം തോന്നിയിട്ട് കാര്യമില്ല. ലൗ ജിഹാദ് ഇല്ലെന്നല്ല പറയുന്നത്. അത് കുറച്ചേയുള്ളുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.