ക്ഷേത്രങ്ങളിലെ മേൽവസ്ത്ര വിവാദം: മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് വെള്ളാപ്പള്ളി
ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ഊരി ദർശനം നടത്തുന്നതിനെതിരായ അഭിപ്രായം പുതിയത് അല്ലെന്ന് വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്. ഒരു കലത്ത് പലർക്കും വഴി നടക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അത് മാറിയത് പോലെ കാലത്തിന് അനുസരിച്ച് പലതും മാറുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ശിവഗിരി മഠത്തിലെ പ്രസിഡന്റ് സ്വാമി ഒരു അഭിപ്രായം പറഞ്ഞു. അതിനെ പിന്തുണച്ച് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. അതിനെതിരായി സുകുമാരൻ നായർ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. അതിന് മറുപടിയായി ശിവഗിരി മഠത്തിലെ സന്ന്യാസി ശ്രേഷ്ഠൻ അഭിപ്രായം പറഞ്ഞു. അവർ പരസ്പരം മറുപടി പറഞ്ഞ് കഴിഞ്ഞു.
എത്രമാത്രം അനാചാരങ്ങൾ രാജ്യത്ത് നടക്കുന്നുണ്ട്. എസ്എൻഡിപി യൂണിയൻ ശാഖാ ക്ഷേത്രങ്ങളിൽ ഷർട്ടിട്ട് കയറാമെന്ന് പ്രമേയം പാസാക്കിയതാണ്. ചില പൂജാരിമാരാണ് അതിന് തടസ്സമായി നിൽക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു