Kerala
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാനെ പൂജപ്പുര ജയിലിലേക്ക് മാറ്റും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ പൂജപ്പുര ജയിലിലേക്ക് മാറ്റും. മെഡിക്കൽ കോളേജിൽ നിന്ന് അഫാനെ ഉടൻ ഡിസ്ചാർജ് ചെയ്യും. ജയിലിലേക്ക് മാറ്റിയ ശേഷം പോലീസ് കസ്റ്റഡി അപേക്ഷ നൽകും. ഇതിന് ശേഷമേ പോലീസിന് തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാകൂ.
അഫാനെതിരെ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ ഒന്നിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അനിയൻ അഫ്‌സാനെയും സുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തെ പിതൃമാതാവ് സൽമാബിവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇനി പിതൃസഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ളത്.