വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ ഉമ്മ ഷെമിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പോലീസ് ഇന്ന് പ്രതി അഫാന്റെ ഉമ്മ ഷെമിയുടെ മൊഴി രേഖപ്പെടുത്തും. അഫാന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഷെമി തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് മൊഴിയെടുക്കാൻ ഡോക്ടർമാർ പോലീസിന് അനുമതി നൽകിയത്.
അതേസമയം അഫാന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുടെ ആഴം കണ്ടെത്താൻ അന്വേഷണ സംഘം കടം നൽകിയവരുടെ വിവരങ്ങൾ ശേഖരിച്ച് തുടങ്ങി. കാമുകി ഫർസാനയുടെ മാലയും അഫാൻ പണം വെച്ചിരുന്നു. പകരം മുക്കുപണ്ടം നൽകി. ഈ മാസ എടുത്ത് തരണമെന്ന് അടുത്തിടെ അഫാനോട് ഫർസാന ആവശ്യപ്പെട്ടതായും പോലീസ് പറയുന്നു
കേസിൽ ഡോക്ടർമാരുടെ അനുമതി ലഭിച്ചാലുടൻ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തും. അഫാനെ മെഡിക്കൽ കോളേജിൽ വെച്ച് തന്നെ അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. തുടർന്ന് മജിസ്‌ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് റിമാൻഡ് ചെയ്ത് ആശുപത്രിയിൽ തന്നെ ചികിത്സ നൽകും.