Kerala
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാൻ പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിൽ തല കറങ്ങി വീണു

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിൽ തല കറങ്ങി വീണു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ആറരയോടെയാണ് സംഭവം. രക്തസമ്മർദത്തിലെ വ്യതിയാനമാണ് കാരണമെന്ന് പോലീസ് അറിയിച്ചു. ഇയാൾക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല
കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകിയ ശേഷം അഫാനെ പാങ്ങോട് സ്‌റ്റേഷനിലേക്ക് തിരികെ എത്തിച്ചു. അഫാനുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്താനിരിക്കെയാണ് പ്രതി തല കറങ്ങിവീണത്.
അഫാൻ കൊലപ്പെടുത്തിയ മുത്തശ്ശി സൽമാബീവിയുടെ കുടുംബവീട്ടിലും ആഭരണം വിറ്റ ധനകാര്യ സ്ഥാപനത്തിലും ചുറ്റിക വാങ്ങിയ കടയിലും അടക്കം എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. പ്രതിയെ മൂന്ന് ദിവസത്തേക്കാണ് ഇന്നലെ പാങ്ങോട് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.