Kerala
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി, ആദ്യ അറസ്റ്റ് മുത്തശ്ശിയെ കൊന്ന കേസിൽ

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് പോലീസ് മെഡിക്കൽ കോളേജിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുത്തശ്ശി സൽമ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് ആദ്യ അറസ്റ്റ്. ഇയാളെ നെടുമങ്ങാട് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും
അഫാന്റെ ആരോഗ്യനിലയിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നാണ് റിപ്പോർട്ട്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് വന്ന ശേഷമാകും ഡിസ്ചാർജ് കാര്യത്തിൽ തീരുമാനമുണ്ടാകുക. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റ് നാല് കേസുകൾ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്
അതേസമയം അഫാന്റെ കുടുംബത്തിന് വായ്പ നൽകിയവരുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയാണ്. കുടുംബാംഗങ്ങൾക്ക് പുറമെ പുറത്ത് നിന്നും പണം വാങ്ങിയിട്ടുണ്ട്. സ്വർണാഭരണങ്ങൾ വാങ്ങി പണയം വെച്ചിട്ടുമുണ്ട്. വായ്പ നൽകിയവർ കേസിൽ സാക്ഷികളാകും