Kerala
പെരിയ കേസിലെ വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി: വിഡി സതീശൻ
പെരിയ ഇരട്ടക്കൊല കേസിലെ കോടതി വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ കേസിൽ സിപിഎം നേതാക്കൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. കടുത്ത ശിക്ഷയാണ് പ്രതികൾക്ക് ലഭിച്ചത്. പാർട്ടി കൊല നടത്തുന്നു, പ്രതികളെ സംരക്ഷിക്കുന്നു, കേസ് നടത്തുന്നു എന്നതാണ് സ്ഥിതി
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പൂർണപിന്തുണ കോൺഗ്രസ് നൽകും. പെരിയ ഇരട്ട കൊലപാതകം അപൂർവങ്ങളിൽ അപൂർവമായ കേസാണ്. പത്ത് പേരെ വെറുതെ വിട്ട നടപടിയിൽ അപ്പീൽ പോകും. തീവ്രവാദ സംഘടനകളേക്കാൾ ഭീകരമായി സിപിഎം മാറിയെന്ന് ഇതിൽ നിന്നും വ്യക്തമാകും.
പ്രതികളെ രക്ഷിക്കാൻ സിപിഎം ചെലവാക്കിയ നികുതി പണം ഖജനാവിലേക്ക് തിരിച്ചടക്കണം. കുടുംബം നടത്തിയ പോരാട്ടത്തിന് യുഡിഎഫ് ഒപ്പമുണ്ടായിരുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി.