Sports
വിജയ് ഹസാരെ ട്രോഫി: കര്‍ണാടകക്ക് കൂറ്റന്‍ സ്‌കോര്‍; പൊരുതിക്കളിക്കാന്‍ വിദര്‍ഭ
ബാറ്റിംഗില്‍ മിന്നാനാകാതെ ദേവ്ദത്ത് പടിക്കല്‍
വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ അവസാന മത്സരത്തില്‍ കര്‍ണാടകക്കെതിരെ വിദര്‍ഭക്ക് 349 റണ്‍സിന്റെ വിജയ ലക്ഷ്യം. ടോസ് ലഭിച്ചിട്ടും ബാറ്റിംഗ് തിരഞ്ഞെടുക്കാത്ത വിദര്‍ഭക്കെതിരെ ശക്തമായ ആക്രമണ രീതിയാണ് കര്‍ണാടക സ്വീകരിച്ചത്. ഓപ്പണറായ മലയാളി ദേവ്ദത്ത് പടിക്കല്‍ എട്ട് റണ്‍സിന് ഔട്ടായെങ്കിലും നാലാമനായി ക്രീസിലെത്തിയ സമറാന്‍ രവിചന്ദ്രയുടെ 101 റണ്‍സ് സെഞ്ച്വറിയുടെ തിളക്കത്തില്‍ ടീം കര്‍ണാടക ആറ് വിക്കറ്റ് നഷ്ടത്തതില്‍ 348 റണ്‍സ് എന്ന സ്‌കോറിലെത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ വിദര്‍ഭയുടെ ആദ്യവിക്കറ്റ് ആറാം ഓവറില്‍ നഷ്ടമായി. മലയാളിയായ ക്യാപ്റ്റന്‍ കരുണ്‍ നായരും ധ്രുവ് ഷോറോയുമാണ് നിലവില്‍ ക്രീസിലുള്ളത്.