Kerala

ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് അതിശക്തമായ മഴ, പാലം മുങ്ങി; 20 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ഒരു മാസം മുമ്പ് ഉരുൾപൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് ശക്തമായ മഴ. പുഴയിൽ ശക്തമായ മഴവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് ടൗണിലെ പാലം മുങ്ങി. പുഴയ്ക്ക് സമീപമുള്ള കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 20 കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. നേരത്തെ ഉരുൾപൊട്ടലുണ്ടായപ്പോൾ ക്യാമ്പിലേക്ക് മാറ്റിയവരും കൂട്ടത്തിലുണ്ട്

രാത്രി പെയ്ത മഴയിലാണ് ടൗണിൽ വെള്ളം കയറിയത്. പാലത്തിനടിയിൽ കല്ലുകൾ കുടുങ്ങി ഒഴുക്ക് തടസ്സപ്പെട്ടതായി പഞ്ചായത്ത് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. പുലർച്ചെ മൂന്ന് മണി വരെ ശക്തമായ മഴയായിരുന്നു. മഴയുടെ ശക്തി കുറഞ്ഞപ്പോഴാണ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്

ആളുകൾ സുരക്ഷിതരാണെന്ന് പഞ്ചായത്ത് അംഗം അറിയിച്ചു. പാലത്തിന്റെ ബലം പരിശോധിച്ച ശേഷമേ വാഹനങ്ങൾ കടത്തിവിടൂ. ജൂലൈ 29ന് രാത്രിയിൽ വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ 14 വീടുകൾ പൂർണമായി ഒഴുകിപ്പോകുകയും 112 വീടുകൾ വാസയോഗ്യമല്ലാതാകുകയും ചെയ്തിരുന്നു.

Related Articles

Back to top button