ജീവനറ്റ് കിടക്കുന്നത് കൊച്ചി നേവൽ ബേസിലെ ഉദ്യോഗസ്ഥൻ വിനയ്; കൊല്ലപ്പെട്ടത് ഹണിമൂൺ യാത്രക്കിടെ

ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം ഇതുവരെ മുക്തമായിട്ടില്ല. ഭീകരാക്രമണത്തിന്റെ ക്രൂരത വെളിപ്പെടുത്തി ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിലേറ്റവും വേദനാജനകമായത് ജീവനറ്റ് കിടക്കുന്ന ഭർത്താവിന് അരികിൽ വിറങ്ങലിച്ച് ഇരിക്കുന്ന യുവതിയുടെ ചിത്രമായിരുന്നു. കൊച്ചിയിൽ കൊച്ചി ചെയ്യുന്ന നാവിക സേനാ ഉദ്യോഗസ്ഥൻ വിനയ് നർവലാണ് ആ മരിച്ചുകിടക്കുന്നത്
ഹരിയാന സ്വദേശിയാണ് 26കാരനായ ലഫ്റ്റനന്റ് വിനയ് നർവാൾ. വിവാഹം കഴിഞ്ഞതിന് പിന്നാലെ ഹണിമൂൺ ആഘോഷിക്കാാനായാണ് ഭാര്യ ഹിമാൻഷിക്കൊപ്പം കാശ്മീരിലെത്തിയത്. ഏപ്രിൽ 16നായിരുന്നു ഇവരുടെ വിവാഹം. കൃത്യം ആറ് ദിവസങ്ങൾക്ക് ശേഷം ഭീകരാക്രമണത്തിൽ വിനയ് കൊല്ലപ്പെടുകയും ചെയ്തു
വിവാഹമായതിനാൽ അവധിയിലായിരുന്നു വിനയ്. കഴിഞ്ഞ ദിവസമാണ് മധുവിധു ആഘോഷിക്കാനായി ഭാര്യക്കൊപ്പം കാശ്മീരിലെത്തിയത്. ഹിമാൻഷിയുടെ കൺമുന്നിലിട്ടാണ് ഭീകരർ വിനയ് നെ കൊലപ്പെടുത്തിയത്. രണ്ട് വർഷം മുമ്പാണ് വിനയ് നാവികസേനയിൽ ചേർന്നത്. കൊച്ചിയിൽ തന്നെയായിരുന്നു ആദ്യ പോസ്റ്റിംഗും.