Kerala
വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളത്; ഇത്തരം പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ

നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്ന് മന്ത്രി സജി ചെറിയാൻ. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ.
ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും ധൈര്യപൂർവം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹമാണ്. ഇത്തരം പ്രവണതകൾ വെച്ചു പൊറുപ്പിക്കാനാകില്ല. രാജ്യത്തിന് തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല. അതിന് മങ്ങലേൽപ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാൻ സാധിക്കില്ല
സിനിമ മേഖലയിലെ നിയമവിരുദ്ധ ലഹരി ഉപയോഗം സംബന്ധിച്ച് ശക്തമായ പ്രതിരോധം സിനിമ മേഖലക്കുള്ളിൽ നിന്ന് തന്നെയുണ്ടാകണം. നടക്കാൻ പോകുന്ന സിനമാ കോൺക്ലേവിലും വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു