Kerala

കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ബോചെയോടൊപ്പം കോഴിക്കോട്

കോഴിക്കോട്: കോഴിക്കോടിനെ ആവേശത്തിലാഴ്ത്തി കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ബോസ്ലെ. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ എത്തിയ ഉത്തരേന്ത്യന്‍ സുന്ദരി മൊണാലിസയേയും ബോചെയേയും ഷോറൂമിന് മുന്നില്‍ തടിച്ച്കൂടിയ ജനക്കൂട്ടം ഹര്‍ഷാരവത്തോടെ വരവേറ്റു. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ആഭരണ ശ്രേണിയായ മൊണാലിസ ഡയമണ്ട് കലക്ഷന്‍ അവതരിപ്പിക്കുന്നതിനായാണ് താരം എത്തിയത്.

ജ്വല്ലേഴ്സിന്റെ അരയിടത്തുപാലം ഷോറൂമില്‍വച്ച് ബോചെയും മൊണാലിസയും ചേര്‍ന്ന് കലക്ഷന്‍ പുറത്തിറക്കി. ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാം സിബിന്‍, മാര്‍ക്കറ്റിംഗ് ഹെഡ് അനില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വാലന്റൈന്‍സ് ദിനം പ്രമാണിച്ച് മൊണാലിസക്ക് ബോചെ ഡയമണ്ട് നെക്ലേസ് സമ്മാനിച്ചു.

മൊണാലിസയുടെ ഭാവി ജീവിതം വജ്രം പോലെ തിളക്കമുള്ളതാകാന്‍ ഈയൊരു ചടങ്ങ് നല്ലൊരു തുടക്കമാകട്ടെയെന്ന് ബോചെ ആശംസിച്ചു. കേരളത്തിലേക്ക് വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മൊണാലിസ പറഞ്ഞു. പതിനായിരം രൂപയില്‍ ആരംഭിക്കുന്ന ലൈറ്റ് വെയിറ്റ് ഡയമണ്ട് കലക്ഷന്‍ പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ടോടു കൂടി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.

Related Articles

Back to top button
error: Content is protected !!