Kerala

ഇന്‍സ്റ്റഗ്രാം സ്റ്റാര്‍ നസ്രിയ സുല്‍ത്താനയുടെ രണ്ടാം വിവാഹം: യഥാര്‍ഥ പ്രതി ആദ്യ ഭര്‍ത്താവോ

മലേഷ്യയിലുള്ള ആദ്യ ഭര്‍ത്താവിന് നാലാം വിവാഹം

കൊച്ചി: ഹൈന്ദവ യുവാവിനെ കല്യാണം കഴിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനം നേരിടേണ്ടി വന്ന ഇന്‍സ്റ്റഗ്രാം സ്റ്റാര്‍ നസ്രിയ സുല്‍ത്താന്‍ ഹൈന്ദവ യുവാവിനെ വിവാഹം കഴിച്ച സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. നസ്രിയയുടെ ആദ്യ ഭര്‍ത്താവുമായി ഇസ്‌ലാമിക പണ്ഡിതന്‍ അന്‍സാരി സുഹൈരിയെന്ന ആലപ്പുഴക്കാരന്റെ യൂട്യൂബ് വീഡിയോയും അതോടനുബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചയുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

നസ്രിയയുടെ ആദ്യ ഭര്‍ത്താവുമായി അന്‍സാരി നടത്തിയ ഫോണ്‍ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.

ഇപ്പോള്‍ മലേഷ്യയില്‍ ജീവിക്കുന്ന യുവാവിന്റെ മൂന്നാം ഭാര്യയായിരുന്നു നസ്രിയ. ആദ്യ ഭാര്യയെ ത്വലാഖ് ചൊല്ലിയെന്നും രണ്ടാം ഭാര്യ വികലാംഗയാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് നസ്രിയയുടെ ഉമ്മയോട് ഇയാള്‍ പെണ്ണ് ചോദിച്ചതെന്നും ഉമ്മ യതീംഖാനയിലെ പാചകകാരിയായിരുന്നുവെന്നും ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാകുന്നുണ്ട്. പിന്നീട് ഭര്‍ത്താവിന് പുതിയൊരു ബന്ധമുണ്ടെന്നറിഞ്ഞതോടെയാണ് നസ്രിയ വീട്ടില്‍ നിന്ന് ഇറങ്ങി വാടക വീട്ടില്‍ താമസിച്ചതും ഇപ്പോള്‍ മറ്റൊരു യുവാവിനൊപ്പം ജീവിക്കുന്നതും.

Related Articles

Back to top button
error: Content is protected !!